PARISH HISTORY


ളരെ വർഷങ്ങൾക്കു മുൻപ്, അതായത് ഉദ്ദേശം 125 വർഷങ്ങൾക്കു മുൻപ് എളമക്കരയിൽ ഒരു പള്ളി ഉണ്ടായിരുന്നു. എന്നാൽ ഇതുസംബദ്ധമായ ചരിത്ര രേഖകളൊന്നും ലഭ്യമല്ല. ഇന്നുള്ള ദേവാലയത്തിനു മുൻപുണ്ടായിരുന്ന ഓടുമേഞ്ഞ പള്ളി പോണേക്കര വികാരിയായിരുന്ന ഫാ.ബെർണാഡ് കാനപ്പിള്ളിയുടെ ശ്രമഫലമായി 1967-ൽ നിലവിൽവന്നു. അന്ന് വരാപ്പുഴ അതിരൂപതയുടെ വികാരി ജനറൽ ആയിരുന്ന ബഹു. മോൺ: കോർണേലിയൂസ് ഇലഞ്ഞിക്കലാണ് ആ പള്ളി 30 -7-1967ൽ വെഞ്ചരിച്ചത്. പോണേക്കര പള്ളിയുടെ കീഴിലും ഭരണത്തിലും ഇവിടെ ഞായറാഴ്ചയും മറ്റുവിശേഷദിവസങ്ങളിലും ദിവ്യബലിയർപ്പിക്കുന്നതിനു പൊന്നുരുന്നി ആശ്രമത്തിൽ നിന്നും അതിരൂപതയിൽ നിന്നും വൈദികർ വന്നിരുന്നു. റവ.ഫാ.ജോർജ് കൊമാരോത്തും , റവ. ഫാ. ആൻ്റണി കൂമ്പയിലും ഈ കാലയളവിൽ ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .ഇടവകയിൽ താമസക്കാരായി പുതിയ പല കുടുംബങ്ങളും വന്നുചേരുകയും അംഗസംഖ്യ വർധിക്കുകയും ചെയ്തപ്പോൾ ഇടവക പ്രതിനിധികൾ ബഹു: കൊർണേലിയൂസ് പിതാവിനെ സമീപിച്ചു സ്ഥിരമായൊരു വൈദികനെ നൽകണമെന്ന് അപേക്ഷിച്ചു.നിങ്ങൾ അച്ഛന് താമസിക്കാൻ ഒരു മേടയുണ്ടാക്കുക അതിനുശേഷമാലോചിക്കാം എന്ന് പിതാവ് പറഞ്ഞു. അതിനുശേഷം പലവര്ഷങ്ങളായി ഇവിടെ ദിവ്യവ്യബലി അർപ്പിക്കുകയും ഇടവകക്കാരുടെ ആവിശ്യങ്ങൾ സന്തോഷപൂർവം നിർവഹിക്കുകയും ചെയ്തുപോന്ന ബഹു.ആന്റണി കലാത്തിവീട്ടിൽ (ലൂർദ് ഹോസ്പിറ്റൽ മുൻ ഡയറക്ടർ) അച്ചന്റെ നേതൃത്വത്തിൽ ഇടവകക്കാർ ഉണർന്നു പ്രവർത്തിച്ചു മേടപ്പണി നടത്തി. പിന്നീട് 1991 ൽ ബഹു. ജോർജ് മംഗലത്തച്ചൻ ഇടവകയുടെ സാരഥ്യം ഏറ്റെടുത്തു . എന്നാലും പോണേക്കര പള്ളിയുടെ കീഴിൽത്തുടർന്നു.

28 വർഷങ്ങളെ ആയുസ്സുള്ളൂവെങ്കിലും ജീർണാവസ്ഥയിലായ പള്ളിക്കു പകരം പുതിയൊരു പള്ളി പണിയേണ്ടത് ഒഴിച്ചുകൂടാനാവാതെ വന്നപ്പോൾ വീണ്ടും അഭിവന്ദ്യ പിതാവിന്റെ ഇടവക പ്രതിനിധികളും ബഹു:മംഗലത്തച്ചനും സമീപിക്കുകയും പുതിയ പള്ളി പണിയാനുള്ള അനുവാദവും സഹായവും ആവശ്യപ്പെട്ടതിനെത്തുടർന്നു പുതിയ പള്ളിയുടെ നിർമ്മാണം 28 -1 -1993 -ൽ ആരംഭിച്ചു. അതിരൂപതയുടെയും ഇടവക ജനങ്ങളുടെയും നാനാജാതിമതസ്ഥരായ മറ്റനേകം അഭ്യുദയകാംഷികളുടെയും ഉദാരമായ സഹായസഹകരണത്തോടെ മനോഹരവും വിശാലവുമായ പുതിയ ദേവാലയം നിർമ്മിക്കുകയും 1 -5 -1995 ൽ നിർവഹിക്കുകയും ഒരു സ്വതന്ത്ര ഇടവകയായ പ്രഖ്യാപിക്കുകയുംചെയ്തു.

ഇപ്പോൾ ഈ ഇടവകയിൽ 420 കുടുംബങ്ങളും 1650 അംഗങ്ങളും അത്ഭുത പ്രവർത്തകയായ ലൂർദ്ദ് മാതാവിന്റെ പരിപാലനയിൽ കഴിയുന്നു.

LOURDMATHA CHURCH
Puthukkalavattom Rd
Elamakkara, Kochi.
Phone:0484 253 7589
Email: office@lourdmathachurch.com

Contact Form